影片說明
1964 മോഡൽ ബുള്ളറ്റ് പ്രൂഫ് ബ്യൂക്ക്. ആദ്യ കാഴ്ചയിൽ തന്നെ വിഐപി. പറയാനുള്ളത് അടിമുടി രാഷ്ട്രീയം. ഇതാണ് തൈക്കാട് ഗസ്റ്റ് ഹൗസ് ഗ്യാരേജിൽ ഇന്നും ന്യൂജനായി നിൽക്കുന്ന ബ്യൂക്കിന്റെ വിശേഷം. ബുള്ളറ്റ് പ്രൂഫ്, ക്ലൈമറ്റ് കൺട്രോൾ എ.സി. ലെഫ്റ്റ് ഡ്രൈവിംഗ് തുടങ്ങി ഇന്നത്തെ കാലത്തെ എല്ലാ ആഡംബരവും അന്നേ ഉണ്ടായിരുന്നു ഈ ബ്യൂക്കിന്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചരൺ സിംഗ് എന്നിവരെല്ലാം കേരളത്തിൽ വന്നപ്പോൾ ഈ ബ്യൂക്ക് ആയിരുന്നു വഴികാട്ടി. ഇറ്റലിയിൽ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്യപ്പെട്ടവൻ. മുഖ്യമന്ത്രിമാരായിരുന്ന കെ കരുണാകരൻ ഇ കെ നായനാർ എന്നിവരെയും ഈ വാഹനം ലക്ഷസ്ഥാനത്തെത്തിച്ചു. വർഷങ്ങൾക്കിപ്പുറം ഓട്ടം അവസാനിപ്പിച്ചെങ്കിലും തൈക്കാട് ഗസ്റ്റ് ഹൗസിലെ ചില്ലുകൂട്ടിൽ ഇന്നും ഇവനെ സുരക്ഷിതനായി കാത്തു വച്ചിരിക്കുകയാണ് ടൂറിസം വകുപ്പ്. പഴയ പ്രൗഢി ഒട്ടും മായാതെ പുറത്തിറങ്ങാൻ വെമ്പിനിൽക്കുന്നുണ്ട് ഈ ഓൾഡ് ന്യൂജൻ വണ്ടി.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p
#Mathrubhumi